നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 2019 ൽ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ പ്രതി ചെന്താമര കൊലപ്പെടുത്തിയത് കൂടോത്രം ചെയ്തുവെന്ന സംശയത്തെ തുടർന്നെന്ന് നിഗമനം.പ്രതിയായ ചെന്താമരയുടെ ഭാര്യയും മകളും പിണങ്ങി പോയത്
നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജോത്സ്യൻ പ്രവചിച്ചതാണ് കൊലപാതത്തിലേക്ക് നയിച്ചത്. സാജിതയെ കൂടാതെ അയല്പനക്കങ്ങളിൽ താമസിക്കുന്ന മറ്റ് സ്ത്രീകളെയും ഇയാൾക്ക് സംശയമുണ്ടായിരുന്നു .
പ്രീതിയെ പേടിച്ച് പുറത്തുള്ള ശുചിമുറിയിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് സമീപവാസിയായ ഒരു സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു . സുധാകരൻറെ ഭാര്യ സജിതയെ 2019 ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്.
അതേസമയം കേസിലെ പ്രതി ചെന്താമരയെ ഇതുവരെ പൊലീസിന് കണ്ടെത്താനായില്ല. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നാട്ടുകാരും പൊലീസും ചേർന്ന് പ്രതിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നെന്ന അഭ്യൂഹവും ശക്തമാണ്. കൂടാതെ പ്രതിയെ കണ്ടെത്താൻ മുങ്ങൽ വിദഗ്ധരുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്.