കൊച്ചി: ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ ഭാഗമായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ അപ്ലയന്‍സ് വിഭാഗം ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു. ‘തിംഗ്സ് മെയ്ഡ് തോട്ട്ഫുള്ളി” എന്ന തത്വശാസ്ത്രത്തില്‍ ഊന്നിയാണ് ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
മികച്ച ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ ലഭ്യമാകുമ്പോള്‍ ഉപഭോക്താക്കള്‍ പ്രീമിയം വീട്ടുപകരണങ്ങള്‍ നവീകരിക്കാനും അതിനുപണം മുടക്കാനും തയ്യാറാകുന്നു. ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ വാറന്റി, ഗുണമേന്മ, വില്‍പ്പനാനന്തര സേവനം എന്നിവയും പ്രധാന ഘടകങ്ങളായി പരിഗണിക്കും.
ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എയര്‍കണ്ടീഷണറുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഉപഭോക്താക്കള്‍ വാര്‍ഷിക മെയിന്റനന്‍സ് കരാറിന് (എഎംസി) മുന്‍ഗണന നല്‍കും. വിപണിയില്‍ ലഭ്യമായ പല വാറന്റികളിലെയും മറഞ്ഞിരിക്കുന്ന ചാര്‍ജുകളും സങ്കീര്‍ണ്ണമായ നിബന്ധനകളുമാണ് ഉപഭോക്തക്കളുടെ അനുഭവങ്ങള്‍.

ഇതുമുന്നില്‍ കണ്ട് ഗോദ്റേജ് അപ്ലയന്‍സസ് സ്പ്ലിറ്റ് എയര്‍ കണ്ടീഷണറുകള്‍ക്ക് അധിക ചെലവില്ലാതെ 5 വര്‍ഷത്തെ സമഗ്ര വാറന്റി അവതരിപ്പിച്ചു. 7990 രൂപയുടെ ഈ സൗജന്യ വാറന്റി രജിസ്ട്രേഷനോ മറ്റുചിലവുകളോ ഫീസുകളോ കൂടാതെ ഗ്യാസ് ചാര്‍ജിംഗ്, ടെക്നീഷ്യന്റെ സേവനം എന്നിവ ലഭ്യമാക്കും.
റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് എക്സ്റ്റെന്‍ഡഡ് വാറന്റികളും ബ്രാന്‍ഡ് പ്രഖ്യാപിച്ചു. 12000 രൂപവരെയുള്ള ക്യാഷ്ബാക്ക് സ്കീമുകളും നോ-കോസ്റ്റ് ഇഎംഐകളും സീറോ ഡൗണ്‍ പേയ്മെന്റുകളും ഉള്‍പ്പെടെയുള്ള ഇണങ്ങുന്ന ഫിനാന്‍സിംഗ് ഓപ്ഷനുകളും ലഭ്യമാണ്.
ഗോദ്റെജ് അപ്ലയന്‍സസില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല മികച്ച സേവനവും ഉപഭോക്തൃ മൂല്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്പ്ലിറ്റ് എയര്‍ കണ്ടീഷണറുകളുടെ 5 വര്‍ഷത്തെ സമഗ്രമായ വാറന്റി ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് ഗോദ്റെജ് അപ്ലയന്‍സസിന്റെ ബിസിനസ് ഹെഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു.
മികച്ച പ്രകടനത്തിനും സൗകര്യം വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എഐ അധിഷ്ടിതമായ അപ്ലയന്‍സസിന്റെ ഒരു നിരയും ഗോദ്റെജ് അപ്ലയന്‍സസ് ലഭ്യമാക്കുന്നു.