വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ഗ്വാണ്ടനാമോയിൽ അടയ്ക്കാൻ തീരുമാനവുമായി ഡോണൾഡ് ട്രംപ്. ഇതിനായി ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാൻ ട്രംപ് ഉത്തരവിട്ടിട്ടു. മുപ്പതിനായിരം പേരെ താമസിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് തടവറയുടെ ശേഷി കൂട്ടാനൊരുങ്ങുന്നത്. രേഖകളില്ലാത്ത കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ഇവിടെ തടവിലാക്കാനാണ് പദ്ധതി.
ക്യൂബയോട് ചേർന്ന് നിലകൊള്ളുന്ന ഗ്വാണ്ടനാമോ തടവറ ഭീകരരെ പാർപ്പിച്ചിരുന്ന കുപ്രസിദ്ധ തടവറയാണെന്നതും ഇതിനെതിരായ വിമർശനങ്ങൾ ശക്തമാകാൻ കാരണമായിട്ടുണ്ട്. ഡോണൾഡ് ട്രംപിന്റെ തീരുമാനം അതിക്രൂരമാണെന്നാണു ക്യൂബ സർക്കാരിന്റെ പ്രതികരണം.