അമേരിക്കയെ ഭീതിയിലാഴ്ത്തിയ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് തീരം വിട്ടു. 160 കിലോമീറ്റര്‍ വേഗതയില്‍ കര തൊട്ട മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍
4 മരണം റിപ്പോര്‍ട്ട് ചെയ്തു. ഫ്ലോറിഡയുടെ ചില ഭാഗങ്ങളെ തൂത്തെറിഞ്ഞ ശേഷമാണ് മില്‍ട്ടണ്‍ തീവ്രത കുറഞ്ഞ, കാറ്റഗറി 1 കാറ്റായി അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കടന്നത്.
കടുത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 30 ലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചു. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ലക്ഷക്കണക്കിന് ആളുകള്‍ വീടൊഴിഞ്ഞു സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വീസുകളും റദ്ദാക്കി. ഫ്ലോറിഡയിലെ ചില ഇടങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുന്നുണ്ട്.