കൊച്ചി: കൊച്ചിയിലെ അലന് വോക്കറുടെ ഷോയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയ സംഭവത്തില്‍ മൂന്ന് പേര് ഡല്‍ഹിയില്‍ പിടിയില്‍. 20 മൊബൈല്‍ ഫോണുകളാണ് കവര്‍ച്ചകാരില്‍ നിന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയത്. ഐ ഫോണും ആന്‍ഡ്രോയിഡും ഉള്‍പ്പടെ 39 ഫോണുകളാണ് കൊച്ചി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടിലെ അലന് വാക്കര്‍ ഷോയ്ക്കിടെ നഷ്ടപ്പെട്ടത്. കൂടുതല്‍ പ്രതികള്‍ക്കായി
പൊലീസ് അന്വേഷണം തുടരുകയാണ്.
പതിനായിരത്തോളം പേര് പങ്കെടുത്ത മെഗാ ഡിജെ ഷോയില്‍ കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ച സംഘം നുഴഞ്ഞുകയറിയത്. മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ എല്ലാം മോഷണം പോയത്. അലന് വാക്കറുടെ ബാംഗ്ലൂര്‍ ഷോയ്ക്കിടെയും ഫോണുകള്‍ നഷ്ടപ്പെട്ടിരുന്നു. മോഷണ സംഘം ഇവിടെയും എത്തിയിരുന്നോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.