സുൽത്താൻ ബത്തേരി: ഇന്ത്യൻ പാർലമെന്റിൽ വയനാടിനെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നത് വലിയ ആദരവായി കാണുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ”ഞാൻ നിങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യും. ഏറ്റവും ബുദ്ധിമുട്ട് നേരിട്ട സമയത്ത് നിങ്ങൾ എന്റെ സഹോദരന് നൽകിയ സ്നേഹത്തിന് ഞാനെപ്പോഴും കടപ്പെട്ടിരിക്കുമെന്ന്” പ്രിയങ്ക പറഞ്ഞു.

”കർഷകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും യുവാക്കളെയും തുടങ്ങി നിരവധിപേരോട് ഞാൻ എന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിച്ചു. നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ മനസിലാക്കി തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ജീവിതരീതിയെക്കുറിച്ചും പാരമ്പര്യത്തെ കുറിച്ചും ഞാൻ കുറെ കാര്യങ്ങൾ പഠിച്ചുവെന്നും” പ്രിയങ്ക ഗാന്ധി പറഞ്ഞു.

എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപാ ദാസ് മുൻഷി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ, ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, ടി. സിദ്ദീഖ്, പി.സി വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി, അപ്പച്ചൻ, കെ.എൽ പൗലോസ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ മാടാക്കര അബ്ദുല്ല, കൺവീനർ ഡി.പി രാജശേഖരൻ, കെ.ഇ വിനയൻ, എം.എ അസൈനാർ, എടക്കൽ മോഹനൻ പങ്കെടുത്തു.