എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഐഎം നേതാവ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി സെഷന്‍സ് കോടതി പരിഗണിക്കുന്നു. ദിവ്യ ഉത്തരവാദിത്തം ഏറെയുളള പൊതു പ്രവര്‍ത്തകയെന്ന് പ്രതിഭാഗം വാദിച്ചു. എഡിഎമിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ദിവ്യ സ്ഥാനം രാജിവെച്ചു. ആരോപണങ്ങളില്‍ പലതും കെട്ടുകഥയാണെന്നും പ്രതിഭാഗം വാദിച്ചു.
പി പി ദിവ്യ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ്. ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ജനങ്ങള്‍ പരാതി പറയാറുണ്ട്. അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതുപ്രവര്‍ത്തകയുടെ ഉത്തരവാദിത്തമാണെന്ന് ദിവ്യയുടെ അഭിഭാഷകന് വാദം ഉന്നയിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യയെ പ്രതി ചേര്‍ത്തിരിക്കുന്നത്.