കൽപറ്റ : ഉരുളെടുത്ത ചൂരൽമല മുണ്ടക്കൈ ഭാഗങ്ങളിൽ ചിലയിടങ്ങൾ വാസയോഗ്യമാണെന്ന് സർക്കാർ നിയോഗിച്ച ജോണ്‍ മത്തായി സമിതി റിപ്പോർട്ട്. പുന്നപ്പുഴക്ക് ഇരുകരയിലും പുഞ്ചിരിമട്ടത്തിന് മുകളിലേക്ക് 50 മീറ്റര്‍ ദൂരത്തിന് അപ്പുറവും പുഞ്ചിരിമട്ടത്തിന് താഴെ ഭാഗം 30 മീറ്ററിന് അപ്പുറവും വാസയോഗ്യമാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
എന്നാൽ, ദുരന്തമേഖലയില്‍ 107.5 ഹെക്ടര്‍ സ്ഥലം സുരക്ഷിതമല്ലെന്നും ഇവിടെ ആളുകളെ താമസിപ്പിക്കരുതെന്നുമായിരുന്നു സമിതിയുടെ കഴിഞ്ഞ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
ഉരുള്‍ ദുരന്തത്തിനു മുമ്പ് 15 മുതല്‍ 30 മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന പുഴ അതിനു ശേഷം 250 മുതല്‍ 300 വരെ മീറ്റര്‍ വീതിയിലാണ് ഒഴുകിയിരുന്നത്. റിപ്പോർട്ട് പരിഗണിച്ചാൽ ‘വാസയോഗ്യമായ’ സ്ഥലങ്ങളിലുണ്ടായിരുന്ന അതിജീവിതർക്ക് നൽകുന്ന ആനുകൂല്യങ്ങളെയടക്കം ബാധിക്കുമെന്ന് ആശങ്കയും നിലനിൽക്കുന്നുണ്ട്.