കൊച്ചി: കൊച്ചിയിലെ അലന് വാക്കര്‍ ഡിജെ ഷോയ്ക്കിടെ നടന്ന മൊബൈല്‍ മോഷണത്തിലെ മുഖ്യപ്രതി പ്രമോദ് യാദവ് എന്ന് പൊലീസ്.
മോഷണം ആസൂത്രണം ചെയ്യുന്നതും മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകള്‍ വില്‍പ്പന നടത്തുന്നതും പ്രമോദ് യാദവാണെന്ന് പൊലീസ് വ്യക്തമാക്കി.
ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ മുംബൈ തസ്കര സംഘത്തെ പൂട്ടാനുള്ള തീരുമാനത്തിലാണ് കൊച്ചി പൊലീസ്. അതേസമയം പ്രമോദ് യാദവില്‍ നിലവില്‍ യുപിയിലാണ് ഉള്ളതെന്നും പ്രത്യേക അന്വേഷണസംഘം പറഞ്ഞു. ഇവിടെ പരിശോധന നടത്താനുളള തീരുമാനത്തിലാണ് പൊലീസ്.
കേസില്‍ പിടിയിലാകാനുള്ള രണ്ട് പേര് മുംബൈയിലും രണ്ട് പേര് ഉത്തര്‍പ്രദേശിലും ഒളിവില്‍ കഴിയുകയാണ്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഫോണുകള്‍ ട്രേയില്‍ വെക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
പിടിച്ചെടുത്ത ഫോണുകള്‍ വിശദപരിശോധനക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. കണ്ടെടുത്ത 4 ഫോണുകളില്‍ ഒരെണ്ണം ഐഫോണാണ്. അലന്‍വാക്കറുടെ മെഗാ ഡിജെ ഷോയില്‍ സംഗീതത്തിന്റെ ലഹരിപടര്‍ത്തുമ്പോള്‍ സിനിമ സ്റ്റൈലിലായിരുന്നു മോഷണം.