തെലങ്ക് താരം നാഗചൈതന്യയുടെ ബിഗ് ബജറ്റ് ചിത്രം ‘തണ്ടേൽ’ ഇന്നലെ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചന്ദു മൊണ്ടെറ്റി തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം തീരദേശവും മത്സ്യത്തൊഴിലാളികളുടെ ജീവിതവുമൊക്കെ പശ്ചാത്തലമാക്കുന്ന ചിത്രമാണ്. രാജു എന്ന മത്സ്യത്തൊഴിലാളിയായ കഥാപാത്രത്തെയാണ് നാഗചൈതന്യ സ്ക്രീനില്‍ അവതരിപ്പിക്കുന്നത്.
നാഗചൈതന്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമാണിത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം തിയറ്ററുകളില്‍ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകളും ഇതിനോടകം പുറത്തെത്തിയിട്ടുണ്ട്.
ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 21.27 കോടിയാണെന്നാണ് നിര്‍മ്മാതാക്കളായ ഗീത ആര്‍ട്സ് പുറത്തുവിട്ട വിവരം. ഇത് നാഗചൈനത്യയുടെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് ആണ്. മികച്ച മൗത്ത് പബ്ലിസിറ്റി നേടാന്‍ കഴിഞ്ഞതോടെ ശനി, ഞായര്‍ ദിനങ്ങളിലെ കളക്ഷനിലും ചിത്രം മികവ് കാട്ടുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.അതേസമയം പ്രീ റിലീസ് ബിസിനസിലൂടെ മികച്ച നേട്ടമുണ്ടാക്കിയ ചിത്രവുമാണ് ഇത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തുതന്നെ വിറ്റുപോയിരുന്നു. 40 കോടിയാണ് ഈ ഇനത്തില്‍ മാത്രം നിര്‍മ്മാതാക്കൾക്ക് ലഭിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. പോസിറ്റീവ് അഭിപ്രായം കൂടി വരുന്നതോടെ ഗീത ആര്‍ട്സിന് നേട്ടമാവുന്ന ചിത്രമായിരിക്കും ഇത്.