കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎയില്‍ പുതിയ കമ്മിറ്റി ഉടനുണ്ടാകില്ല. ജൂണില്‍ ചേരുന്ന ജനറല്‍ ബോഡിക്ക് ശേഷമാകും പുതിയ കമ്മിറ്റി വരിക. ജൂണ്‍ വരെ അഡ്ഹോക് കമ്മിറ്റി തന്നെ തുടരും. അതേസമയം ജനുവരി നാലിന് അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബ സംഗമം സംഘടിപ്പിക്കാന്‍ താര സംഘടന തീരുമാനിച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്. താരസംഘടനയായ എഎംഎംഎയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ എഎംഎംഎ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടത്.