ഐഫോൺ, ഐപാഡ്, മാക് എന്നിവയുമായി സംയോജനം പ്രഖ്യാപിച്ചതിനു പിന്നാലെ ലോകമെമ്പാടും സേവനം തകരാറിലായി ചാറ്റ്ജിപിടി. സേവനം ആക്സസ് ചെയ്യാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ കമ്പനി തകരാർ അംഗീകരിക്കുകയും ബഗ് പാച്ച് ചെയ്യുകയും എഐ ചാറ്റ്ബോട്ട് തിരികെ കൊണ്ടുവരികയും ചെയ്തു.
“ഞങ്ങൾ ഇപ്പോൾ ഒരു തകരാർ നേരിടുന്നു. ഞങ്ങൾ പ്രശ്നം തിരിച്ചറിഞ്ഞു, ഒരു പരിഹാരത്തിനായി പ്രവർത്തിക്കുന്നു. ക്ഷമിക്കണം, വിവരങ്ങൾ ഞങ്ങൾ നിങ്ങളെ അപ്ഡേറ്റ് ചെയ്യും!” എന്ന് ഓപ്പൺ എ ഐ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഓപ്പൺഎഐയുടെ രണ്ടാമത്തെ വലിയ സർവീസ് മുടക്കമാണിത്. ചാറ്റ് ജിപിടി ഏകദേശം മൂന്ന് മണിക്കൂറോളം പ്രവർത്തനരഹിതമായി. തടസ്സത്തിന് കാരണമെന്ന് വ്യക്തതയില്ല. മെറ്റയുടെ വാട്ട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതമായതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചാറ്റ് ജി പി ടി യും തകരാറിലായത്.