തിരുവനന്തപുരം: മാധ്യമങ്ങൾക്ക് നേരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ . ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്ന് ജനങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും ഇതിൽ ചില മാധ്യമങ്ങൾക്ക് പ്രരിഭ്രാന്തയുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി. മാധ്യമങ്ങൾ കുട്ടികളുടെ രാഷ്ട്രീയം അന്വേഷിച്ചു നടക്കുന്നു എന്നും കളമശ്ശേരി പോളിടെക്നിക്കിൽ ലഹരി മരുന്ന് പിടിച്ച സംഭവത്തെ മുൻനിർത്തി മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷത്തെ എതിർക്കുന്നവർ ഹീറോ മറിച്ച് അനുകൂലിക്കുന്നവർ വില്ലൻമാർ.
ഇതാണ് ചില മാധ്യമങ്ങളുടെ നിലപാടെന്നും മുഖ്യമന്ത്രി വിമർശിച്ചു. കളമശ്ശേരിയിലെ പോളിടെക്നിക്കിൽ ലഹരി മരുന്ന് പിടിച്ച സംഭവത്തിന് ചില മാധ്യമങ്ങൾ ഇടതുപക്ഷ വിരുദ്ധ നറേറ്റീവ് നൽകിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഒരു വിദ്യാർത്ഥിയുടെ രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ചു.പിന്നീട് കേസിലെ പ്രതികൾ ഇടതുപക്ഷം അല്ലെങ്കിൽ ആക്രമണം വേണ്ട എന്ന നിലപാട് സ്വീകരിച്ചുവെന്നും പിണറായി പറഞ്ഞു.