കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നിയമ പോരാട്ടത്തിനായി വീണ്ടും പണപ്പിരിവ് നടത്തി സിപിഎം. സ്പെഷ്യൽ ഫണ്ട് എന്ന തരത്തിലാണ് പണപ്പിരിവ്. കേസിൽ ശിക്ഷ ലഭിച്ചവർക്ക് ഉൾപ്പെടെയുള്ള നിയമ പോരാട്ടങ്ങൾക്ക് വേണ്ടിയാണ് തുക പിരിച്ചെടുക്കുന്നത്. 500 രൂപ വീതമാണ് പിരിവ്. ജോലിയുള്ള സിപിഎം അംഗങ്ങൾ ഒരു ദിവസത്തെ ശമ്പളം നൽകണം. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഒരു ദിവസത്തെ ശമ്പളം നൽകണം. ഈ രീതിയിൽ 2 കോടി രൂപ സമാഹരിക്കാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.