കണ്ണൂര്‍: പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികള്‍ പരോളിന് അപേക്ഷ നല്കി. എട്ടാം പ്രതി എ സുബീഷ്, 15-ാം പ്രതി സുരേന്ദ്രന് എന്നിവരാണ് അപേക്ഷ നല്‍കിയത്. വിധി വന്ന് ഒന്നര മാസം തികയും മുന്‍പാണ് പ്രതികള്‍ പരോളിനായി അപേക്ഷ നല്‍കിയത്. പരോളിനുളള അപേക്ഷയില്‍ ജയില്‍ വകുപ്പ് പൊലീസ് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.
അതേസമയം നിയമപരമായി പ്രതികള്‍ പരോളിന് അര്‍ഹരെന്നാണ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി. റിമാന്‍ഡ് കാലയളവ് ഉള്‍പ്പെടെ പ്രതികള്‍ രണ്ട് വര്‍ഷം തടവ് പൂര്‍ത്തിയായെന്നാണ് സൂപ്രണ്ട് വിശദീകരിക്കുന്നത്. ജനുവരി 3നാണ് 10 പ്രതികളെ എറണാകുളം സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസര്‍കോട് പെരിയില്‍ നടന്നത്.