കൊച്ചി: ആലുവ പൊലീസ് സ്റ്റേഷനിൽനിന്നു പോക്സോ കേസിലെ പ്രതി രക്ഷപെട്ടു. അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ജയിൽ ചാടിയത്. 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് ഐസക്കിനെ അറസ്റ്റ് ചെയ്തത്. ഐസക്കിനായുള്ള തിരച്ചിൽ തുടരുകയാണ്. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്കുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നാണ് വിവരം.