സംസ്ഥാന പി എസ് സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ ഇടതു സർക്കാർ വരുത്തിയത്ത് 1.6 ലക്ഷം രൂപയുടെ വർധന.
നിലവിൽ 2.26 ലക്ഷം ശമ്പളം ലഭിക്കുന്ന പി എസ് സി ചെയര്‍മാന്റെയും , 2.23 ലക്ഷം ശമ്പളം ലഭിക്കുന്ന പി എസ് സി അംഗങ്ങളുടെയും ശമ്പളം ആണ് ഇടതു സർക്കാർ പരിഷ്ക്കരിച്ചത്. പി എസ് സി ചെയർമാന്റെ ശമ്പളം ഇനി 3.50 ലക്ഷമായി ഉയരും. പി എസ് സി അംഗങ്ങളുടെ 3.25 ലക്ഷമായി ഉയരും. ചെയര്മാന് അടക്കം 20 അംഗങ്ങളാണ് നിലവില്‍ പിഎസ് സിയിലുള്ളത്.
ശമ്പളം, പെന്ഷന്, ഒന്നാം ക്ലാസ് യാത്രപ്പടി, പിഎ, ഡഫേദാര്‍, ഡ്രൈവര്‍, ആശ്രിതര്‍ക്ക് അടക്കം ചികിത്സയ്ക്കു പണം, ചെയര്മാന് കാറും വീടും തുടങ്ങിയ ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ശമ്പള വര്‍ധനവിന് 2016 മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ പി എസ് സി ഉന്നയിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ 35 കോടി രൂപയിലേറെ സര്‍ക്കാര്‍ കുടിശ്ശികയും നല്‍കേണ്ടി വരും. സാമ്പത്തിക പ്രതിസന്ധി കാരണം പല തവണ മാറ്റിയ ശമ്പള വര്‍ധനയാണ് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം അംഗീകരിച്ചത്. അതേസമയം തുച്ഛമായ ശമ്പളം വർധിപ്പിക്കണം എന്ന ആവശ്യങ്ങൾ അടക്കം ഉന്നയിച്ചുകൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു .
ഈ സമരത്തിന് നേരെ മുഖം തിരിക്കുന്ന സര്‍ക്കാരാണ് പി എസ് സി അംഗങ്ങളുടെ ശമ്പളം ലക്ഷങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുറ്റപ്പെടുത്തി. സാമൂഹ്യക്ഷേമ പെന്‍ഷനും കുടിശ്ശികയാണ്. കൂടാതെ . കെഎസ് ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പണം കൃത്യമായി കിട്ടുന്നില്ല ഈ സാഹചര്യത്തില്‍ പിഎസ് സി അംഗങ്ങളുടെ ഭീമമായ ശമ്പള വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി ഡി സതീശന് പറഞ്ഞു.