ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് ഇളവുകളുമായി ഖത്തര്‍ എയര്‍വേയ്സ്. എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്റെ അടിസ്ഥാന വിലയുടെ 30 ശതമാനവും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 20 ശതമാനവും ഇളവ് പ്രഖ്യാപിച്ചു.
ഡിസംബര്‍ 18 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രത്യേക ഓഫര്‍ ലഭിക്കുക. ഓഫറിന്റെ ഭാഗമായി ടിക്കറ്റ് വാങ്ങുന്നവർ 2024 ഡിസംബർ 26നും 2025 മെയ് 31നുമിടയിൽ യാത്ര ചെയ്യണം.
സ്ഥാപകൻ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി ഖത്തറിന്റെ ഏകീകരണം പൂർത്തിയാക്കിയതിന്റെ സ്മരണക്കായാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്. 1878 മുതലാണ് ഡിസംബർ 18 ദേശീയ ദിനമായി ആചരിക്കാൻ തുടങ്ങിയത്