തിരുവനന്തപുരം: ലേഖന വിവാദഥം കത്തി നിൽക്കുമ്പോൾ ലേഖനത്തില്‍ ഉറച്ച് ശശി തരൂര്‍. താൻ എഴുതിയത് കേരളത്തിന് വേണ്ടി മാത്രമാണ് എന്നും മറ്റാർക്കും വേണ്ടിയല്ല എഴുതിയതെന്നും ശശി തരൂർ എംപി. ഏറെ നാളത്തെ ആവശ്യപ്രകാരമാണ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച നടത്തിയതെന്നും,
കൂടിക്കാഴ്ചയില്‍ മറ്റാരും ഉണ്ടായിരുന്നില്ല എന്നും യാതൊരു പ്രശ്നവും ഇപ്പോഴില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.രേഖകളുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയിട്ടുള്ളത്.
”എടുത്ത ഡാറ്റയുടെ ഉറവിടം ഒക്കെ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. വേറെ സോഴ്സസില്‍ നിന്നും വേറെ ഡാറ്റ ഉണ്ടെങ്കില്‍ അത് കാണാനും തയ്യാറാണ്.ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് കേന്ദ്രസര്‍ക്കാരിന്റേതാണ്. ഇതു രണ്ടും സിപിഎമ്മിന്റേതല്ലല്ലോ”. വേറെ ഡാറ്റ കിട്ടിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ മാറ്റി എഴുതുന്നതാണ് എന്നും ശശി തരൂർ വ്യക്തമാക്കി. കൂടാതെ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിലെ ക്ഷണത്തെ കുറിച്ചും ശശി തരൂർ വ്യക്തമാക്കി .ഡിവൈഎഫ്ഐ പരിപാടിക്ക് ക്ഷണിച്ചിരുന്നു. ആ ദിവസങ്ങളില്‍ വേറൊരു പരിപാടി ഉള്ളതിനാല്‍ ചോദിച്ചിട്ട് കാര്യമില്ലെന്ന് അറിയിച്ചെന്നും” ശശി തരൂര്‍ പറഞ്ഞു.