തിരുവനന്തപുരം: ഭാസ്കര കാരണവര്‍ കേസിലെ പ്രതി ഷെറിന് പരോളനുവദിച്ചതായി റിപ്പോര്‍ട്ട്. ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെയാണ് പരോള്‍. മൂന്നു ദിവസം യാത്ര ചെയ്യാന്‍ അനുമതിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 14 വര്‍ഷത്തിനിടെ 500 ദിവസത്തോളം ഇവര്‍ക്ക് പരോള്‍ ലഭിച്ചിട്ടുണ്ട്. 2016ല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്ന സമയത്ത് പോലും ഇവര്‍ക്ക് പരോള്‍ ലഭിച്ചിരുന്നു. മറ്റ് തടവുകാര്‍ക്ക് പരോള്‍ ലഭിക്കാത്ത സമയത്തായിരുന്നു ഷെറിന് ഈ ആനുകൂല്യം.
ആദ്യം 30 ദിവസത്തേക്ക് പരോള്‍ ലഭിച്ചു. പിന്നീട് 30 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്കി. നേരത്തെ ഷെറിനെ ശിക്ഷായിളവ് നല്കി മോചിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സ്ത്രീയെന്ന പരിഗണന നല്കി മോചിപ്പിക്കാനായിരുന്നു തീരുമാനം. 20 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്നവരെ പോലും മറികടന്നായിരുന്നു ഷെറിന് സര്‍ക്കാരിന്റെ പ്രത്യേക പരിഗണന ലഭിച്ചത്. എന്നാല്‍ ഈ തീരുമാനം പിന്നീട് മരവിപ്പിച്ചു.