ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുളള തിരച്ചില്‍ പരിശോധിക്കവെ ലോറിയുടെതെന്ന് കരുതുന്ന ലോഹഭാഗം കണ്ടെത്തി.നാവിക സേനയുടെ തിരച്ചിലിലാണ് നിര്‍ണ്ണായക കണ്ടെത്തല്‍.ഇത് അര്ജുന് ഓടിച്ച ട്രക്കിന്റെതല്ല എന്നാണ് ലോറി ഉടമ മനാഫ് പറയുന്നത്.കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങള്‍ നാവികസേനയാണ് പങ്കുവെച്ചത്.പത്തിലേറെ തവണ ഈശ്വര്‍ മാല്‍പേ പുഴയിലിറങ്ങി തെരച്ചില്‍ നടത്തി.നേവി സംഘവും പുഴയില്‍ ഇറങ്ങി പരിശോധന നടത്തുന്നുണ്ട്.അടിത്തട്ടിലെ മണ്ണ് തെരച്ചിലില്‍ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.