തിരുവനന്തപുരം: നടി ഹണി റോസിന് എതിരായ ലൈംഗികാതിക്രമ പരാതിയിൽ ജയിലിൽ കഴിഞ്ഞ വ്യവസായി ബോബി ചെമ്മണ്ണൂർ ഉന്നത ജയിൽ ഉദ്യോഗസ്ഥനൊപ്പം ബോബിയുടെ സുഹൃത്തുക്കളായ മൂന്നുപേർ രജിസ്റ്ററിൽ പേര് നൽകാതെ സന്ദർശിച്ചു എന്നും ഫോൺ വിളിക്കാൻ അടക്കം സൗകര്യം ചെയ്തു നൽകി എന്നും സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. ജയിലിലെ ക്യാമറ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഉയർന്ന ഉദ്യോഗസ്ഥനൊപ്പം ബോബിയുടെ സുഹൃത്തുക്കൾ ജയിലിൽ അദ്ദേഹത്തെ സന്ദർശിച്ചത്.