ആലപ്പുഴ : ആരോഗ്യം , വ്യവസായം ,വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകൾക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് ജി. സുധാകരൻ . കേരളം നമ്പര്‍ വണ്‍ എന്നുമാത്രം പറഞ്ഞതുകൊണ്ട് കാര്യമില്ല. സാധാരണക്കാര്‍ ആശുപത്രിയില്‍ ദുരിതം നേരിടുന്നു. സ്വയം പുകഴ്ത്തല്‍ അവസാനിപ്പിക്കണം എന്നും ജി സുധാകരൻ വ്യക്തമാക്കി. കേരളത്തിലെ സ്ഥിതി എന്താണ് എന്ന് ജി സുധാകരൻ ചോദിച്ചു . ‘ആരോഗ്യ സംരക്ഷണം എന്നുപറയുന്നത് ഒരു അസുഖം വന്ന് ചികിത്സിച്ച് ഭേദമാക്കുന്നത് മാത്രമല്ല മാനസികാരോഗ്യമില്ലെങ്കില്‍ എന്താണ് പ്രയോജനം.
മാനസികാരോഗ്യത്തിന് അനുകൂലമായി ഏതെങ്കിലും ഒന്ന് ഈ ചുറ്റുപാടില്‍ കാണാനുണ്ടോ? സംഘര്‍ഷം ഇല്ലാത്ത ഒറ്റ വ്യക്തി ഇന്ന് കേരളത്തില്‍ ഇല്ല’ . എല്ലാത്തിലും മുന്‍പന്തിയിലാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. അത് പറഞ്ഞാല്‍ ഉടനെ വീണാ ജോര്‍ജിനെതിരെ എഴുതും. വീണാ ജോര്‍ജല്ല മെഡിക്കല്‍ കോളജ്. അതിനുമുന്പും മെഡിക്കല്‍ കോളജ് ഉണ്ട്. അവര്‍ അഞ്ചുവര്‍ഷമായി മന്ത്രിയാണ്. അടുത്ത തവണ ആകുമോയെന്ന് പറയാനാവില്ല’- ജി സുധാകരന് പറഞ്ഞു. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് റെഡ്ക്രോസ് സൊസൈറ്റിയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും നടത്തിയ ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുധാകരന്റെ പരാമർശം