കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ ഐ സി ബാലകൃഷ്ണന് എംഎല്‍എയെ പ്രതി ചേര്‍ത്തു. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. ഐ സി ബാലകൃഷ്ണനൊപ്പം എന്‍ ഡി അപ്പച്ചന്, കെ കെ ഗോപിനാഥന് എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
എന്‍ എം വിജയന്റെ ആത്മഹത്യക്കുറിപ്പില്‍ ഐസി ബാലകൃഷ്ണന് എംഎല്‍എ, ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്, മുൻ ഡിസിസി പ്രസിഡൻ്റ് കെ കെ ഗോപിനാഥന് എന്നിവരുടെ പേര് പരാമര്ശിച്ചിച്ചിരുന്നു. ഇതോടെ എന്‍ എം വിജയന്റെ മരണത്തിലുളള നേതാക്കളുടെ പങ്ക് പുറത്തു വരുകയായിരുന്നു. സുല്‍ത്താന്‍ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുല്‍ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.