2025 ലെ വര്‍ഷത്തിലെ ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് സുനിതാ വില്യംസ്. നിക് ഹേഗുമൊത്താണ് 2025ലെ ആദ്യ ബഹിരാകാശ നടത്തത്തിന് സുനിത തയ്യാറാകുന്നത്. ജനുവരി 16 ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.30 ന് തുടങ്ങുന്ന നടത്തം ആറര മണിക്കൂറെടുത്ത് പൂര്‍ത്തിയാക്കുമെന്ന് നാസ വ്യക്തമാക്കി.
ബഹിരാകാശ നിലയത്തിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ ഇരുവരും ചേര്‍ന്ന് ചെയ്യും. സുനിതയുടെയും നിക്കിന്റെയും ബഹിരാകാശ നടത്തം നാസ ലൈവ് ആയി സംപ്രഷണം ചെയ്യും. ജനുവരി 23നാണ് അടുത്ത ബഹിരാകാശ നടത്തം.