ന്യൂഡൽഹി: തകർച്ചയിൽ നിന്നും വമ്പൻ തിരിച്ചുവരവുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനി 262 കോടി രൂപയുടെ ലാഭം നേടിയതായി റിപ്പോർട്ട്.
2007ന് ശേഷം ബിഎസ്എന്‍എല്ലിന്റെ ലാഭത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണിത്. നവീകരണം, ഉപഭോക്തൃ കേന്ദ്രീകൃത സേവന മെച്ചപ്പെടുത്തലുകൾ, നെറ്റ്വർക്ക് വിപുലീകരണം, ചെലവ് ഒപ്റ്റിമൈസേഷൻ നടപടികൾ തുടങ്ങിയവയാണ് ഈ നേട്ടത്തിനുള്ള മുഖ്യ കാരണങ്ങൾ. മാർച്ച് 31ന് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ വരുമാന വളർച്ച 20 ശതമാനം കവിയുമെന്ന് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നു.