ആലപ്പുഴ:വളഞ്ഞവഴി എസ്എന്‍ കവലയിലെ ഗുരുദേവ പ്രതിഷ്ഠ മാറ്റുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു.പ്രതിഷ്ഠക്കായി നീക്കിവെച്ച മൂന്ന് സെന്റ് സ്ഥലത്തേക്ക് മാറ്റാന്‍ ഒരുങ്ങുമ്പോഴായിരുന്നു എതിര്‍പ്പ്. ഹൈകോടതി നിയോഗിച്ച റിസീവറുടെ സാന്നിധ്യത്തിലാണ് പ്രതിഷ്ഠ മാറ്റുന്ന നടപടി ആരംഭിച്ചത്.ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ലേലം ചെയ്ത ഭൂമിയില്‍ നിന്ന് പ്രതിഷ്ഠ മാറ്റുന്നതിനെതിരെ വിശ്വാസികളുടെ പ്രാര്‍ത്ഥനായജ്ഞ ഇന്ന് നടക്കും.തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്.
ഐസിയു പീഡനക്കേസ്;അതിജീവിത സമരം പുനഃരാരംഭിക്കുന്നു
നിക്ഷേപ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ നല്കിയ കേസിനെ തുടര്‍ന്നാണ് നിലവില്‍ ഗുരുദേവ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്ന എട്ട് സെന്റ് വസ്തു ലേലം ചെയ്തത്.ഇതേ തുടര്‍ന്നാണ് ഇവിടെയുള്ള ഗുരുദേവ പ്രതിഷ്ഠ മാറ്റാന്‍ കോടതി ഉത്തരവിട്ടത്.ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഭൂമി ലേലം ചെയ്തതത്. ഞായറാഴ്ച്ചക്കകം പ്രതിഷ്ഠ മാറ്റണമെന്നാണ് കോടതി നിര്‍ദ്ദേശം.100 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്നാണ് ഭൂമി ലേലം ചെയ്തത്.പൊലീസ് സ്ഥലത്ത് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.