കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ് അതിജീവിത സമരം പുനഃരാരംഭിച്ചു. കോഴിക്കോട് കമ്മീഷണർ ഓഫീസിന് മുമ്പിലാണ് സമരം. ഡോക്ടർ കെ.വി പ്രീതിയ്ക്ക് എതിരായ പരാതിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടാത്തതിനെ തുടർന്നാണ് സമരം വീണ്ടും തുടങ്ങിയത്.
റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് ഈ മാസം 15 മുതൽ നടത്തിയ സമരം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടതിനെ തുടർന്ന് 23ന് അവസാനിപ്പിച്ചിരുന്നു. മൂന്ന് ദിവസത്തിനകം നൽകാമെന്ന് പറഞ്ഞ റിപ്പോർട്ട് അഞ്ച് ദിവസം ആയിട്ടും കിട്ടാതായതോടെയാണ് വീണ്ടും സമരം തുടങ്ങിയത്.