മലപ്പുറം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വൃത്തികെട്ട പ്രസ്താവന ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഈ പ്രസ്താവനക്ക് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും കിട്ടിയില്ല. ഇത് കേരളമാണ്. ഇങ്ങനെ പറയുന്നവര്‍ക്ക് കിട്ടുന്ന വോട്ട് പോലും ലഭിക്കില്ല. വയനാട്ടില്‍ നോട്ടക്ക് കിട്ടിയ വോട്ട് പോലും അവര്‍ക്ക് കിട്ടിയിട്ടില്ല. അവരുടെ പ്രസ്താവനക്ക് ഒരു വിലയുമില്ല.
വെള്ളാപ്പള്ളിയുടെ പ്രസ്താവന സമൂഹം തന്നെ തള്ളിക്കളഞ്ഞു. ഇനി അതേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും. ജനങ്ങള്‍ ബുദ്ധിയുള്ളവരാണ് അത് കൊണ്ടാണ് അവരത് അവഗണിക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
വഖഫ് നിയമഭേദഗതി അഖിലേന്ത്യാ പ്രശ്നമാണ്. നിയമ ഭേദഗതിക്കെതിരെ ശക്തമായ എതിര്‍പ്പ് അറിയിച്ചതാണ്. ഇതിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യും. നാളെ ഇതേ പ്രശ്നം മറ്റുള്ളവര്‍ക്കും വരും. കേസുമായി ബന്ധപ്പെട്ട് കബില്‍ സിബലുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുനമ്പം വിഷയം രമ്യമായി പരിഹരിക്കും. അതിന് വേണ്ട പിന്തുണ നല്‍കും. മുസ്ലിം-ക്രിസ്ത്യന്‍ എന്ന തരത്തില്‍ ഒരു പ്രശ്നവും വരില്ല. പ്രശ്നത്തില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ട്. മലയോര മേഖലയിലെ പ്രശ്നങ്ങള്‍ക്ക് സമാന്തര പരിഹാരം കണ്ടെത്തേണ്ടതുണ്ട്. മെറിറ്റ് അടിസ്ഥാനത്തില്‍ വോട്ട് ചെയുകയണെങ്കില് സഭയുടെ വോട്ട് യുഡിഎഫിന് തന്നെ ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.