കൊച്ചി: പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ഏല്‍പ്പിച്ച എന്ത് ജോലിയും ഇതുവരെ കൃത്യമായും ആത്മാര്‍ത്ഥമായും ചെയ്തിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്. അടുത്ത വര്‍ഷത്തെ തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ തന്റെ തലയിലെന്നും തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളുടെ ഭരണം ബിജെപി പിടിക്കുമെന്നും ശോഭ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടി 100 ശതമാനം സജ്ജമാണ്. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഒരു സീറ്റെങ്കിലും യുഡിഎഫിന് അധികമായി വിജയിക്കാന്‍ കഴിയുമോ എന്ന് ശോഭ വെല്ലുവിളിച്ചു.
പാലക്കാട്ടെ തോല്‍വിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റേതെന്ന പേരില്‍ തനിക്കെതിരെ വന്ന വാര്‍ത്തകളില്‍ മാധ്യമങ്ങളെ ശോഭ സുരേന്ദ്രന് പഴിച്ചു. എല്ലാ വാര്‍ത്തയും യാഥാര്‍ത്ഥ്യമാകണമെന്നില്ല. സംസ്ഥാന അധ്യക്ഷന്റെ ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ച് പറഞ്ഞത് പോലെയാണ് ഇന്നലെ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്.
ആത്മകഥാ വിവാദം: പ്രസാധകര് മര്യാദ കാണിച്ചില്ലെന്ന് ഇപി ജയരാജന്
പിന്നീട് വാര്‍ത്താസമ്മേളന്തതില്‍ അദ്ദേഹം തന്നെ വിശദീകരണം നല്കിയപ്പോള് അക്കാര്യത്തില്‍ വ്യക്തത വന്നെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു. ബിജെപി നേതൃയോഗത്തിനായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.
പാലക്കാട്ടെ തോല്‍വിയില്‍ ശോഭ സുരേന്ദ്രനെതിരെ കുറ്റപ്പെടുത്തി കെ സുരേന്ദ്രന് ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയെന്നായിരുന്നു ഇന്നലെ പുറത്തു വന്ന വാര്‍ത്ത.