മലയാള സിനിമ കടുത്ത പ്രതിരോധത്തിലാണ്. എല്ലാവരും സംശയത്തിന്റെ നിഴലിലും. പൊതുജനത്തിനുമുന്നിലും ആരാധകര്‍ക്കിടയിലും നടുനിവര്‍ത്തി നിന്ന് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ. ദിനം പ്രതി സിനിമാ രംഗത്തുള്ളവര്‍ക്കെതിരെ ആരോപണവുമായി സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവര്‍ രംഗത്തെത്തുകയാണ്.
ആരോപണങ്ങളുടെ പെരുമഴയില്‍ പലരും ഒലിച്ചുപോവുന്ന ചിത്രവും നാം കാണുകയാണ്. ചലിച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന സംവിധായകന് രജ്ഞിത്ത് നിലം പൊത്തി. അമ്മയുടെ ജനറല്‍ സെക്രട്ടറിയും ലൈംഗീകാരോപണത്തില്‍ കസേരവിട്ട് ഓടേണ്ടിവന്നിരിക്കുകയാണ്. നടനും കൊല്ലം എം എല്‍ എയുമായ എം മുകേഷും കടുത്ത പ്രതിരോധത്തിലാണ്. മന്ത്രി കെ ബി ഗണേഷ് കുമാറും ഡയിഞ്ചര്‍ സോണില്‍.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും നടിയെ തട്ടിക്കൊണ്ടിപോയി ക്വട്ടേഷന്‍ പ്രകാരം പീഡിപ്പിക്കുകയും പീഡന ദൃശ്യം പകര്‍ത്തുകയും ചെയ്ത സംഭവം മലയാള സിനിമയെ മാത്രമല്ല പ്രതിരോധത്തിലേക്ക് തള്ളിവിട്ടിരുന്നത്. അന്നുവരെ ഉത്തരേന്ത്യയിലും മറ്റും നടന്നതായി പറയപ്പെടുന്ന സംഭവമാണ് സാംസ്കാരിക, പ്രബുദ്ധകേരളത്തില്‍ നടമാടിയത്.
ഈ സംഭവത്തിനു പിന്നില്‍ മലയാള സിനിമയിലെ പ്രമുഖ നടനായ ദിലീപാണെന്ന പ്രധാന പ്രതിയുടെ വെളിപ്പെടുത്തലോടെ സിനിമാ ലോകം രണ്ടായി. താര സംഘടനയില്‍ ദിലീപിനായി ഘോരഘോരം വാദിച്ചവരാണ് ഇപ്പോള്‍ പ്രതിക്കൂട്ടിലെന്നത് കാവ്യനീതി.
സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വനിതകളുടെ കൂട്ടായ്മ രൂപപ്പെട്ടു. ഡബ്ല്യൂ സി സി എന്ന സംഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ചത് നടിയെ പീഡിപ്പിച്ച കേസായിരുന്നു. സിനിമയിലെ വനിതകള്‍ക്കു നേരെ നിരന്തരമായി നടക്കുന്ന പീഡന- ചൂഷണ സംഭവങ്ങളില്‍ അന്വേഷണം വേണമെന്നായിരുന്നു ഡബ്ല്യൂ സി സി യുടെ പ്രധാന ആവശ്യം.
ജസ്റ്റിസ് ഹേമയെ അധ്യക്ഷയാക്കി സംസ്ഥാന സര്‍ക്കാര്‍ സിനിമയിലെ വനതികളുടെ പരാതികള്‍ നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായി നിര്‍ദ്ദേശിക്കുന്നു. ജസ്റ്റിസ് ഹേയുടെ നേതൃത്വത്തില്‍ അന്വേഷണവും സിറ്റിംഗും നടത്തി. നിരവധി സിനിമാ പ്രവര്‍ത്തകരെ കണ്ടു, മൊഴികള്‍ രേഖപ്പെടുത്തി.
ശ്രീലേഖ മിത്രയുടെ പരാതിയില്‍ അന്വേഷണ ചുമതല എസ്. പി പൂങ്കുഴലിക്ക്
സിനിമയില്‍ വനിതകള്‍ നേരിട്ട നിരവധി ബുദ്ധിമുട്ടുകളും നെഞ്ചിടിപ്പിക്കുന്ന പീഡന വിവരങ്ങളും ജസ്റ്റിസ് ഹേമയേയും അംഗങ്ങളേയും ഞെട്ടിച്ചു. തൊഴിലിടത്തില്‍ അവള് അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളുടെ നേര്കാഴചകള് ഹേമ കമ്മീഷന് വളരെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറി. വലിയ ചടങ്ങായാണ് സര്‍ക്കാര്‍ ഹേമയില്‍ നിന്നും റിപ്പോര്‍ട്ട് കൈപ്പറ്റിയത്.
പത്രമാധ്യമങ്ങളിലെല്ലാം വലയി വാര്‍ത്തയായിരുന്നു അത്. എന്നാല്‍ പിന്നീട് ഹേമ കമ്മീഷന് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വ്യക്തമായി പറഞ്ഞാല്‍ 2019 നവംബറിലാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചത്. പക്ഷേ, റിപ്പോര്‍ട്ട് പുറത്തുവിടാനോ, റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്നോ അജ്ഞാതമായിരുന്നു.
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി ഡബ്ല്യു സി സി സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ അതീവ ഗൗരവതരമായ ആരോപണങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സിനിമ മേഖലയിലെ നിരവധി പ്രമുഖരുടെ സ്വകാര്യതയെ ബാധിക്കുമെന്നും, രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടതാണെന്ന് ഹേമ തന്നെ പറഞ്ഞിട്ടുള്ളതാണെന്ന ന്യായം നിരത്തി റിപ്പോര്‍ട്ട് ഫ്രീസറില്‍ വച്ചു.
വിവരാവകാശ കമ്മീഷണറും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍ മാറി വന്ന വിവരാവകാശ കമ്മീഷണര്‍ നിലപാട് മയപ്പെടുത്തി. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന് വിവവരാവകാശ കമ്മിഷണര്‍ നിലപാട് സ്വീകരിച്ചതോടെ റിപ്പോര്‍ട്ട് പുറത്തുവിടാം എന്ന നിലപാടിലേക്ക് സര്‍ക്കാരും എത്തി.
എന്നാല്‍ ഏതൊക്കെ ഭാഗങ്ങള്‍ ഒഴിവാക്കണമെന്നതില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ പിന്നേയും വൈകി. ഇതിനിടയില്‍ ഒരു ബിനാമി നിര്‍മ്മാതാവ് ഹൈക്കോടതിയെ സമീപിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് താല്കാലിക സ്റ്റേ വാങ്ങിയെടുക്കുന്നു.
റിപ്പോര്‍ട്ട് പുറത്തുവിടുമോ ഇല്ലയോ എന്ന സംശയം നിലനില്‍ക്കേയാണ് ഹേമാ കമ്മീഷന്റെ എഡിറ്റഡ് വേര്‍ഷന്‍ മാലോകര്‍ക്കുമുന്നില്‍ എത്തിയത്. ഇതോടെ കേരളം കിടുങ്ങി. കുറ്റാരോപിതരുടെ പേരില്ല. സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തയ്യാറല്ല എന്നൊക്കെ പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാന് എന്തോ വലിയ പുള്ളിയാണെന്നായിരുന്നു പൊതുവേയുള്ള വയ്പ്പ്.
നാല് നടന്മാരിൽ നിന്ന് ദുരനുഭവമുണ്ടായി, മലയാള സിനിമ വിടേണ്ടിവന്നു ; നടി മിനു കുര്യൻ
ബംഗാളി നടി രജ്ഞിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തുവന്നപ്പോ ആരുണ്ട് രജ്ഞിത്തിനെ സംരക്ഷിക്കാനെന്ന ചോദ്യം ഉയര്‍ന്നിരുന്നു. അടിയന് ലച്ചിപ്പോം എന്ന് പറഞ്ഞ് ചാടിവീണ സാംസ്കാരിക മന്ത്രി സജി ചെറിയാന് പിന്നീട് അപഹാസ്യനായി. രാജ്യം കണ്ട മഹാനായ കലാകാരനാണ് രജ്ഞിത്തെന്നും ഒരു നടപടിയുമുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും മുഖ്യന് കാര്യം മനസിലായി, ദേശീയതലത്തില്‍ കേരള സര്‍ക്കാര്‍ നാറിയെന്നും ദുര്‍ഗന്ധംമൂലം പുറത്തിറങ്ങി നടക്കാന്‍ പറ്റാതായെന്നും.
ഇതോടെ ചലച്ചിത്ര അക്കാദമി ചെയര്മാന് കസേരയില്‍ നിന്നും ഇറങ്ങേണ്ടിയും വന്നു. നടന്മാരുടെ സംഘടനയുടെ തലപ്പത്തുനിന്നും നടന് സിദ്ദിഖ് രാജിവച്ചു, പകരം ബാബുരാജ് വരുമെന്ന് വാര്‍ത്ത വന്നു. എന്നാല്‍ ബാബുരാജും ആരോപണത്തിന്റെ കയത്തില്‍ അകപ്പെട്ടതോടെ ഇനിയാരെ ഇതൊക്കെ ഏല്പ്പിക്കുമെന്നറിയാതെ കുഴഞ്ഞു മറിഞ്ഞ് അവിയല്‍ പരുവത്തിലായിരിക്കുകയാണ് അമ്മ.
ലൈംഗികാതിക്രമ പരാതിയിൽ രഞ്ജിത്ത് നിയമനടപടികളിലേക്ക്
എന്നും അഹങ്കാരത്തോടെയും പ്രമാണ്യത്തോടെയും തലയുയര്‍ത്തി നിന്നിരുന്ന താരങ്ങള്‍ മാളത്തിലാണിപ്പോള്. എക്സിക്യുട്ടീവ് യോഗം ചേരാന്‍പോലും പറ്റാത്ത നിലയിലാണ് അമ്മയിപ്പോള്‍. മഹാ നടന്മാരും ചെറുനടന്മാരും മൗനത്തിലാണ്… ചില മൗനങ്ങള്‍ വിദ്വാന്മാര്ക്ക് ഭൂഷണമെന്നല്ലോ കവി പറഞ്ഞതും… അതിനാലാവാം ഓഷോയുടെ ആരാധകനായ അമ്മ അധ്യക്ഷന്‍ മോന്‍ലാലും മൗനം തുടരുന്നത്.
അടിമുടി ദുര്‍ഗന്ധം വമിപ്പുന്ന അമ്മയെ ആരാണ് ഇനി പരിരക്ഷിക്കുക…
സ്വന്തം മകള്‍ പരസ്യമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഒന്നും തേങ്ങാന്‍പോലും തയ്യാറായില്ലല്ലോ അമ്മേ… അവളിപ്പോളും കോടതിയില്‍ നീതി തേടി അകലുകയാണെന്ന സത്യമെങ്കിലും അമ്മ ഓര്‍ക്കാറുണ്ടോ…? അമ്മേ അമ്മയ്ക്കീഗതി വന്നല്ലോ… അമ്മയുടെ മക്കളെ ഒരുപോലെ കാണാന്‍ കഴിയാതെ വന്നതാണല്ലോ അമ്മേ ഈ ദുര്‍ഗതിക്ക് കാരണം.