ലോകചെസ് ചാമ്പ്യന്‍പട്ടത്തിനുള്ള പോരാട്ടത്തിലെ പത്താം മത്സരത്തില്‍ നിലവിലെ ലോകചാമ്പ്യന് ഡിങ് ലിറനും ഇന്ത്യയുടെ ഡി ഗുകേഷും ഇന്ന് നേര്‍ക്കുനേര്‍. ഇന്നലെ വിശ്രമദിനമായിരുന്നു. 9 മത്സരം പൂര്‍ത്തിയായപ്പോള്‍ ഇരുവര്‍ക്കും നാലര പോയിന്റ് വീതമാണുള്ളത്.
ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ ആദ്യം മൂന്ന് പോയിന്റ് നേടുന്നയാള്‍ ലോകചാമ്പ്യനാകും. അഞ്ചില്‍ മൂന്ന് മത്സരങ്ങളിലും വെള്ളക്കരുക്കളുമായി കളിക്കുന്ന ലിറന് അതിന്റെ നേരിയ മുന്‍തൂക്കം ഉണ്ടാകും. ഇതുവരെ ഓരോ മത്സരം മാത്രമേ രണ്ട് പേരും തോറ്റിട്ടുള്ളു. മൂന്നാം മത്സരത്തില്‍ ഗുകേഷ് ജയിച്ച ശേഷം തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.
സമയമികവ് ഉള്‍പ്പെടെ വിജയത്തിനുള്ള സാധ്യതകള്‍ പല മത്സരങ്ങളിലും ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ ഗുകേഷിന് കഴിഞ്ഞിട്ടില്ല. മറുവശത്ത് ലിറനും വിജയത്തിനായുള്ള തിടുക്കം കാട്ടുന്നില്ല. സമനിലയില്‍ തൃപ്തനാണ് എന്ന ശരീരഭാഷയാണ് ഇരുവരിലും പ്രകടമാകുന്നത്.
14 മത്സരങ്ങളുടെ ക്ലാസിക് റൗണ്ട് സമനിലയില്‍ കലാശിച്ചാല്‍ പിന്നീട് റാപ്പിഡ് സമയക്രമത്തിലുള്ള ടൈബ്രേക്കറിലൂടെയാണ് വിജയിയെ കണ്ടെത്തുക. അവിടെ തനിക്കുള്ള അപ്രമാദിത്തം മുതലാക്കുക എന്നതാകും ലിറന് കണക്കുകൂട്ടുന്നത്. റാപ്പിഡ് ചെസില്‍ ഡിങ് ലോകത്തെ രണ്ടാമത്തെ കളിക്കാരനാണ്, ഗുകേഷിന്റെ സ്ഥാനം നാല്‍പ്പത്തിയേഴും.