ന്യൂഡല്‍ഹി: വിവാദ നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചുണ്ടുകളില്‍ സ്പര്‍ശിക്കുന്നതും ഒരുമിച്ച് കിടന്നുറങ്ങുന്നതും പോക്സോ നിയമത്തിന്റെ പരിതിയില്‍ വരില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ബന്ധുവായ വ്യക്തിക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്കിയ പരാതി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. പ്രതി തന്റെ തന്റെ അരികില്‍ ഉറങ്ങിയെന്നും ചുണ്ടില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നും അത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്നുമായിരുന്നു കുട്ടി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
ഹര്‍ജിക്കാരന്റെ പ്രവര്‍ത്തികള്‍ ലൈംഗിക ഉദ്ദേശത്തോടെയാണെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
അതേസമയം ഐപിസി സെക്ഷന്‍ 354 പ്രകാരം ‘സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുക എന്ന ഉദ്ദേശ്യത്തോടെ ആക്രമണം’ നടത്തിയതിന് പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.