കൊച്ചി: ഓപ്പണ്‍സിഗ്നലിന്റെ 2024 നവംബര്‍ 4ജി നെറ്റ്വര്‍ക്ക് എക്സ്പീരിയന്‍സ് റിപ്പോര്‍ട്ട് പ്രകാരം പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ (വി) കേരളത്തില്‍ ഏറ്റവും മികച്ച 4ജി വീഡിയോ അനുഭവം ലഭ്യമാക്കുന്നതായി കണ്ടെത്തി. 4ജി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ 4ജി അനുഭവം പരിശോധിച്ചതിന്റെ വെളിച്ചത്തിലാണ് ഈ റിപ്പോര്‍ട്ട്. കേരളത്തില്‍ വിയുടെ മികച്ച നെറ്റ്വര്‍ക്ക് വര്‍ദ്ധന, ഡിജിറ്റല്‍ അനുഭവങ്ങളും കണക്റ്റിവിറ്റിയും നല്‍കുന്നതിനുള്ള പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നത്.
ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും മികച്ച 4ജി വീഡിയോ, മികച്ച 4ജി ഡൗണ്‍ലോഡ്, അപ്ലോഡ് വേഗത തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും വി ഉപയോക്താക്കള്‍ക്ക് മികച്ച 4ജി അനുഭവം ലഭ്യമാക്കുന്നു. കേരളത്തില്‍ നെറ്റ്വര്‍ക്ക് പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള വിയുടെ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ടിലെ ഈ കണ്ടെത്തലുകള്‍. ഏപ്രിലില്‍ എഫ്പിഒ വഴി 18,000 കോടി രൂപ വി സമാഹരിച്ചു. ഈ ഫണ്ട് ഉപയോഗിച്ച് രാജ്യവ്യാപകമായി 4ജി നെറ്റ്വര്‍ക്ക് വര്‍ദ്ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വി പ്രതിജ്ഞാബദ്ധമാണ്.

നെറ്റ്വര്‍ക്ക് നവീകരണങ്ങളുടെ ഭാഗമായി വി 4200-ലധികം സൈറ്റുകളില്‍ എല്‍900, എല്‍2100 വിന്യസിച്ചിട്ടുണ്ട്. കേരളത്തിലെ മൊത്തം 800-ലധികം സൈറ്റുകളിലായി എല്‍1800, എല്‍2100 എന്നിവയില്‍ 4ജി ശേഷി ഇരട്ടിയാക്കി. ഇത് മേഖലയിലുടനീളമുള്ള 212 പുതിയ സൈറ്റുകള്‍ കൂട്ടിചേര്‍ത്തു. ഇതിലൂടെ വി ഗിഗാനെറ്റില് തടസ്സമില്ലാത്ത മികച്ച നെറ്റ്വര്‍ക്ക് ലഭ്യമായി.
നിലവിലുള്ള നെറ്റ്വര്‍ക്ക് നവീകരണം, മെച്ചപ്പെടുത്തിയ സേവന നിലവാരം, അനുയോജ്യമായ പരിഹാരങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി നൂതന രീതികളിലൂടെ വി ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രതിജ്ഞാബദ്ധമാണ്. വി സൂപ്പര്‍ഹീറോ റീചാര്‍ജിലൂടെ ഉപഭോക്താക്കള്‍ക്ക് വാരാന്ത്യ ഡാറ്റ റോള്‍ഓവര്‍, ഡാറ്റ ഡിലൈറ്റ് എന്നിവ പോലുള്ള എക്സ്ക്ലൂസീവ് ആനുകൂല്യങ്ങള്‍ക്കൊപ്പം ദിവസവും രാത്രി 12 മണി മുതല്‍ ഉച്ചക്ക് 12 മണിവരെ പരിധിയില്ലാത്ത ഡാറ്റ ആസ്വദിക്കാം.
വാരാന്ത്യ ഡാറ്റ റോള്ഓവറിലൂടെ ഉപയോഗിക്കാത്ത പ്രതിദിന ഡാറ്റ ക്യാരി ഫോര്‍വേഡ് ചെയ്ത് വാരാന്ത്യത്തില്‍ ഉപയോഗിക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്നു. ഡാറ്റ ഡിലൈറ്റിലൂടെ 2ജിബി വരെ അധിക ഡാറ്റ/മാസം ഉപഭോക്താക്കളുടെ പ്രതിദിന ഡാറ്റ ക്വാട്ടയ്ക്ക് മുകളിലും അധിക ചിലവുകളൊന്നുമില്ലാതെ ലഭ്യമാക്കുന്നു.
കേരളത്തിലെ മികച്ച പ്രകടനത്തിന് അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. തങ്ങളുടെ നെറ്റ്വര്‍ക്ക് ശക്തിപ്പെടുത്തുന്നതിലും ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിലും ഉള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളെയാണ് എടുത്തു കാണിക്കുന്നതെന്ന് വി കേരള-തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്.എസ്. ശാന്താറാം പറഞ്ഞു. മികച്ച കണക്റ്റിവിറ്റി ലഭ്യമാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.