വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ആഗ്ര-വാരാണസി വന്ദേ ഭാരത് ഉദ്ഘാടന ചടങ്ങിനിടെയാണ് ബിജെപിയുടെ എംഎല്‍എ സരിതാ ബദൗരി റെയില്‍വേ ട്രാക്കില്‍ വീണത്. ഇതോടെ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ വെര്‍ച്വല്‍ ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു സംഭവം. 20175 എന്ന നമ്പറിലുള്ള ട്രെയിന്‍ ആഗ്രയില്‍ നിന്ന് റെയില്‍വേ മന്ത്രി രവ്നീത് സിംഗ് ബിട്ടു ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് ഓഫ് പരിപാടിക്കായി കാത്തുനിന്നപ്പോള്‍ തിരക്കിനിടയില്‍ എംഎല്‍എ വീഴുകയായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഇവര്‍ ഡോക്ടറെ കണ്ടശേഷം വീട്ടില്‍ വിശ്രമിക്കുകയാണെന്നും നിസാരമായ പരിക്കാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.