മമ്മൂട്ടി ആരാധകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിൽ മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പും , ലൂക്കും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റി വച്ചിരുന്നു. ഒടുവിലായി പുറത്തിറങ്ങിയ റിപ്പോർട്ടിൽ ഫെബ്രുവരി 14 ന് ചിത്രം എത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബസൂക്കയുടെ റിലീസ് വീണ്ടും മാറ്റി വച്ചതായാണ് റിപ്പോർട്ട്.
ബസൂക്കയുടെ സിജിഐ വർക്കുകൾ പൂർത്തിയാകാത്തത് കാരണമാണ് സിനിമയുടെ റിലീസ് മാറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും യൂഡ്ലി ഫിലിമും തിയറ്റർ ഓഫ് ഡ്രീംസും ചേർന്നാണ്. കൂടാതെ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോനും ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുമിത് നേവൽ, ,സിദ്ധാർത്ഥ് ഭരതൻ, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.