ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ തുടരുന്ന ബിഡിജെഎസ് അധികം വൈകാതെ യുഡിഎഫിലേക്ക് ചേക്കേറാൻ സാധ്യത. പാർട്ടി രൂപീകരിച്ചത് മുതൽക്കേ എൻഡിഎ മുന്നണിയിൽ ആയിരുന്ന ബിഡിജെഎസ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ഒരു പാർട്ടി എന്ന നിലയിൽ ബിഡിജെഎസിന് എൻഡിഎ മുന്നണിയിൽ നിലനിൽക്കുന്നിടത്തോളം കാലം യാതൊരു മുന്നേറ്റവും സൃഷ്ടിക്കുവാൻ കഴിയില്ലെന്ന തിരിച്ചറിവാണ് പ്രധാന കാരണം. മറ്റൊരു കാര്യം ഭൂരിഭാഗം ബിഡിജെഎസ് അനുകൂലികളും ബിജെപിയുടെ രാഷ്ട്രീയത്തെ എതിർക്കുന്നു എന്നതാണ്. ബിഡിജെസിലെ 90 ശതമാനത്തിലേറെ പ്രവർത്തകരും എസ്എൻഡിപിയിലുള്ളരാണ്. അവർക്കെല്ലാം പല കാര്യങ്ങളിലും സിപിഎമ്മിന്റെ ആശയങ്ങളോട് വിയോജിപ്പാണ് ഉള്ളത്.
മുന്നണി എന്ന നിലയില്‍ ബിജെപിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം ഗണ്യമായി ബിജെപിയുടെ വോട്ട് വർദ്ധിപ്പിക്കുവാൻ സാധിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഒരു പരിഗണനയും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ബിഡിജെഎസ് നേതാക്കൾ പറയുന്നു. പ്രത്യേകിച്ച് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ശോഭാസുരേന്ദ്രന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് വർദ്ധിപ്പിക്കുവാൻ കഴിഞ്ഞിരുന്നു.
ഈഴവ വോട്ടുകൾ ഒട്ടേറെയുള്ള ആലപ്പുഴ മണ്ഡലത്തിൽ ബിജെപിക്ക് വോട്ട് കൂടിയതിന് പിന്നിൽ ബിഡിജെഎസിന്റെ സാന്നിധ്യമാണെന്ന് നേതാക്കൾ പറയുന്നു. അതേസമയം, തങ്ങളുടെ വില മനസ്സിലാക്കി ബിജെപി വേണ്ട പരിഗണന നൽകുന്നില്ലെന്ന് മാത്രമല്ല, ഒരു പാർട്ടി എന്ന നിലയിൽ അസ്ഥിത്വം പോലും നഷ്ടപ്പെടുവാൻ ഈ മുന്നണി ബന്ധം ഇടവരുത്തുന്നുവെന്നും അവർ പറയുന്നു.
മുന്നണി മാറ്റം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. കേരളത്തിലെ എന്‍ ഡി എയിലെ രണ്ടാമത്തെ വലിയ കക്ഷിയാണെങ്കിലും ആ പരിഗണന ബി ജെ പിയില്‍ നിന്ന് ലഭിക്കുന്നില്ല എന്നതാണ് ബിഡിജെഎസിന്റെ പരാതി. എന്‍ഡിഎ വിട്ട് യുഡിഎഫിലേക്ക് പോകണമെന്നാണ് പാര്‍ട്ടിയിലെ മിക്ക നേതാക്കളുടേയും നിലപാട്. കോണ്‍ഗ്രസ് നേതാക്കളുമായി ഇതുമായി ബന്ധപ്പെട്ട് ചില ബിഡിജെഎസ് നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ച പോലും നടത്തിയിട്ടുണ്ട് എന്നാണ് വിവരം. ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് പോലും അര്‍ഹമായ പരിഗണന മുന്നണിയില്‍ ലഭിക്കുന്നില്ല എന്നതാണ് പാര്‍ട്ടിയുടെ മുഖ്യ ആരോപണം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയ്ക്ക് പുറമെ ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഗണ്യമായ അളവില്‍ വോട്ട് കൂടിയിരുന്നു. ഇതിന് കാരണം എസ്എന്‍ഡിപി യോഗം സ്വീകരിച്ച നിലപാടാണെന്നാണ് ബിഡിജെഎസ് അവകാശപ്പെടുന്നത്. സംസ്ഥാനത്ത് എന്‍ഡിഎ ദുര്‍ബലമാണെന്നും മുന്നണിയില്‍ നേതൃയോഗം പോലും നടക്കുന്നില്ലെന്നും ബിഡിജെഎസ് കുറ്റപ്പെടുത്തുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രാദേശികതലത്തില്‍ മുന്നൊരുക്കമൊന്നും നടക്കുന്നില്ല. ഇതെല്ലാം പാര്‍ട്ടിയെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കുന്നുണ്ട്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈഴവ വോട്ടുകള്‍ക്ക് മേല്‍ക്കൈയുള്ള സ്ഥലങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കുന്നതിനെ കുറിച്ച് പോലും പാര്‍ട്ടിക്കുള്ളില്‍ ആലോചനയുണ്ട്. മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിഡിജെഎസിലെത്തുന്നവര്‍ ക്രമേണ ബിജെപിക്കാരായി മാറുന്നു. പാര്‍ട്ടിക്ക് വളര്‍ച്ചയില്ലാത്തത് എന്‍ഡിഎയില്‍ നില്ക്കുന്നതു കൊണ്ടാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ ബിഡിജെഎസ് നേതൃയോഗം ചേര്‍ന്നിരുന്നു. ഇതിലാണ് മുന്നണി മാറ്റം വേണം എന്ന് ചില നേതാക്കള്‍ ആവശ്യം ഉയര്‍ത്തിയത്. അപ്പോഴും തുഷാർ വെള്ളാപ്പള്ളിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായുമായുള്ള വ്യക്തി ബന്ധങ്ങൾ എൻഡിഎ മുന്നണിയിൽ തന്നെ തുടരുന്നതിനുള്ള കാരണമായി നിലനിൽക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. തുഷാറിന്റെ പ്രത്യേക താൽപര്യമായിരുന്നു ബിഡിജെഎസിനെ എൻഡിഎ മുന്നണിയിലേക്ക് എത്തിച്ചത്. അതിനാല്‍, മുന്നണിമാറ്റത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട് നിര്‍ണായകമാണ്.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്നണി മാറ്റത്തിൽ എതിർപ്പ് ഉണ്ടാകില്ല. മാത്രവുമല്ല സമീപകാലത്ത് വെള്ളാപ്പള്ളി നടേശൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ ആവോളം പുകഴ്ത്തി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതും ഏറെക്കുറെ മുന്നണി മാറ്റം സംബന്ധിച്ച സൂചനകൾ നൽകുന്നതായിരുന്നു.
കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രിയാകാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനേക്കാള്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണ് എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. കേരള കോൺഗ്രസ് യുഡിഎഫ് മുന്നണി വിട്ടതോടെ മധ്യകേരളത്തിൽ യുഡിഎഫ് തിരിച്ചടി നേരിട്ടിരുന്നു. ബിഡിജെഎസ് യുഡിഎഫിന്റെ ഭാഗമായാൽ പരമാവധി ഈഴവ വോട്ടുകളെ തങ്ങളുടെ ചേരിയിലേക്ക് കൊണ്ടുവന്ന് മധ്യകേരളത്തിൽ ശക്തി വർധിപ്പിക്കാമെന്ന് ചില കോൺഗ്രസ് നേതാക്കളെങ്കിലും കരുതുന്നുണ്ട്.