തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് പുതിയ കർമ്മപദ്ധതിയുമായി വീണ്ടും വനം വകുപ്പ്. ഇതിനായി 10 മിഷനുകൾ വനം വകുപ്പ് രൂപീകരിച്ചു. കൂടാതെ എല്ലാ ഫോറസ്റ്റ് ഡിവിഷനിലും ആന താരകൾ നിർമ്മിക്കാനും വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതകൾ നിരീക്ഷിക്കുവാനും കർമ്മപദ്ധതിയിൽ തീരുമാനമായി. സന്നദ്ധ പ്രതികരണ സേന വന്യജീവി സംഘർഷ മേഖലയിൽ ഉണ്ടാക്കും. ഒപ്പം തന്നെ ഗോത്ര സമൂഹത്തിന്റെ അറിവ് പ്രയോജനപ്പെടുത്തും.
വന്യമൃഗങ്ങൾക്ക് വനത്തിൽ തന്നെ ഭക്ഷണവും ജലവും ഉറപ്പാക്കും. വന്യമൃഗങ്ങളുടെ സ്വഭാവ മാറ്റങ്ങൾ പഠിക്കാൻ വിദഗ്ധസമിതി രൂപീകരിക്കുമെന്നും വനാതിർത്തികളിൽ സൗരോർജ്ജ വേലികൾ സ്ഥാപിക്കുവാനും കർമ്മപദ്ധതിയിൽ ഇതിനോടകം തീരുമാനിച്ചു. ഫോറസ്റ്റ് ഡിവിഷനിൽ ആനത്താരകൾ നിർമ്മിക്കും, വനാതിർത്തികളിൽ സൗരോർജ്ജ വേലി, യാത്രക്കാർക്ക് സുരക്ഷാ നിർദേശം, വന്യജീവി സംഘർഷമേഖലയിൽ സന്നദ്ധപ്രതികരണ സേന, അടിക്കാടുകൾ നീക്കം ചെയ്യും, ഹോട്ട് സ്പോട്ടുകളിൽ റിയൽ ടൈം മോണിറ്ററിംഗ് സംവിധാനം-എന്നിവയാണ് കർമ്മപദ്ധതിയിലുള്ളത്. അതേസമയം, മനുഷ്യമൃഗ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവ്. ജില്ലാ കളക്ടർക്ക് പണം കൈമാറും.
വനാതിർത്തി പ്രദേശങ്ങളിലെ അടിക്കാട് വെട്ടാനും ഈ പണം ഉപയോഗിക്കാം. വയനാട്ടില്‍ കൂടി വരുന്ന വന്യജീവി സംഘര്‍ഷവും വയനാട്ടിൽ ഉണ്ടായിട്ടുള്ള വന്യജീവി അക്രമങ്ങളും തടയുന്നതിന് വേണ്ടിയാണ് ദുരന്ത നിവാരണ വകുപ്പ് പണം അനുവദിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 26ാം തീയതി തന്നെ ഈ പണം അനുവദിച്ചുകൊണ്ട് തീരുമാനമായിരുന്നു. കളക്ടര്‍ക്ക് ഇന്ന് പണം കൈമാറുമെന്ന് അറിയിച്ചു കൊണ്ട് ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.
ഈ പണം അവിടുത്തെ വിവിധ തരത്തിലുള്ള ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക്, അടിക്കാട് വെട്ടി വന്യജീവികള്‍ പുറത്തേക്ക് വരുന്നത് തടയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ സ്വീകരിക്കാന്‍ ഈ പണം ഉപയോഗിക്കാം എന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. കൂടാതെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.