പത്തനംതിട്ടയിൽ കായികതാരമായ പെണ്‍കുട്ടിയുടെ പീഡനപരാതിയെ തുടർന്ന് മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ഒരു കേസ് കൂട്ടബലാത്സഗത്തിനും രണ്ടാമത്തെ കേസ് വാഹനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുമാണ്. ഇലവന്തിട്ട പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് പത്ത് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച അറസ്റ്റുചെയ്യപ്പെട്ട അഞ്ചുപേരില്‍ നാലുപേര്‍ക്കെതിരെ ബലാത്സംഗത്തിനും മറ്റൊരാള്‍ക്കെതിരെ കാറില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നതിനുമാണ് കേസ് എടുത്തിരിക്കുന്നത്.
സംഭവത്തില്‍ 40 പേര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് ഇലവുംതിട്ട പോലീസ് .13 വയസ് മുതലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നത്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനിടെ 60ലേറെ പേര് പീഡിപ്പിച്ചതായാണ് പരാതി. ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്.